പാക്കറ്റ് പാലാണോ ദിവസവും ഉപയോഗിക്കുന്നത്; പാലിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്താം

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing പാക്കറ്റ് പാലാണോ ദിവസവും ഉപയോഗിക്കുന്നത്; പാലിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്താം

ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.
പാല്‍ മികച്ചൊരു പോഷക പനീയമാണ്. എന്നാല്‍ എല്ലാ ഗുണമേന്മയോടും കൂടിയ പാല്‍ തന്നെയാണോ സ്ഥിരം ലഭിക്കുന്നത്? പാലില്‍ മായം ചേര്‍ക്കുന്നത് നിത്യസംഭവമാണ്. അത്തരം പല വാര്‍ത്തകളും കേള്‍ക്കാറുമുണ്ട്.

ഗുണമേന്മ ഉറപ്പ് വരുത്താം

പാലില്‍ സോപ്പിൻ്റെ അംശം പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയതിനെയാണ് സിന്തറ്റിക്ക് പാല്‍ എന്ന് അറിയപ്പെടുന്നത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. രുചി വ്യത്യാസം കൊണ്ട് തന്നെ സിന്തറ്റിക് പാല്‍ തിരിച്ചറിയാന്‍ സാധിക്കും. ഒരു തുള്ളി പാല്‍ വിരലില്‍ ഒഴിച്ച്‌ പതുക്കെ ഉരസി നോക്കണം.

സോപ്പ് പോലെ എണ്ണമയം തോന്നുന്നുണ്ടെങ്കില്‍ അത് സിന്തറ്റിക് പാല്‍ ആണ്. അതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചൂടാക്കുമ്പോള്‍ പാലിന് മഞ്ഞനിറമാകുന്നുണ്ടെങ്കില്‍ അത് എന്തെങ്കിലും രാസവസ്തുക്കള്‍ അടങ്ങിയതിൻ്റെ ലക്ഷണമാണ്.

പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കില്‍ ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല്‍ ഒഴിക്കുക. ആ പാല്‍ അതിവേഗം ഒഴുകി പോകുകയാണെങ്കില്‍ അതില്‍ വെള്ളത്തിൻ്റെ അംശമുണ്ട് എന്നാണ് അര്‍ത്ഥം.

പാലില്‍ ഫോര്‍മാലിൻ്റെ അളവ് കണ്ടെത്താന്‍ വീട്ടില്‍ ഒരു ടെസ്റ്റ് ട്യൂബ് ഉണ്ടായാല്‍ മതി. 10 മില്ലി പാല്‍ ടെസ്റ്റ് ട്യൂബില്‍ എടുത്ത് അതിലേക്ക് 2-3 തുള്ളി സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിക്കുക. ടെസ്റ്റ് ട്യൂബിൻ്റെ ഏറ്റവും മുകളിലായി ഒരു വട്ടത്തില്‍ നീല നിറം കാണുകയാണെങ്കില്‍ ആ പാലില്‍ ഫോര്‍മാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ്.

ശരീരത്തിന് ദോഷകരമായ പാലും പൽ ഉത്പന്നങ്ങളും ഒഴിവാക്കിയാൽ ആരോഗ്യം മെച്ചപ്പെടും. പാക്കറ്റ് പല്ലുകളെ ആശ്രയിക്കാതെ നാടൻ പശുക്കളുടെയോ ആടുകളുടെയോ പാൽ ദിവസവും ഉപയോഗിക്കുന്നതാണ് ഉത്തമം.

0Shares