
കാസറഗോഡ്: ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കാസറഗോഡ് ജില്ലാ ഭരണസംവിധാനത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2026 ഒരുക്കുന്നത്. ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽ കൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. ജില്ലയിലെ വിവിധ വികസന, സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഡി.സി.ഐ.പി വഴി ഒരുക്കും. ഇന്റേൺഷിപ്പിൻ്റെ ഭാഗമാകാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കാം. സ്റ്റൈപ്പ്ന്റ് ഇല്ലാത്ത ഇന്റേൺഷിപ്പാണിത്.
https://docs.google.com/forms/d/e/1FAIpQLSfuFc32lsPX-JzjjcMrL3iGNMSlupXfivZYXhj9nFe8j_gHgA/viewform?usp=header
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തിനുശേഷം ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ്. 2026 ഫെബ്രുവരി 10(10-02-2026)നകം അപേക്ഷ സമർപ്പിക്കണം. ഫെബ്രുവരി 15 മുതൽ നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരിക്കുന്നതല്ല. ഉയർന്ന പ്രായപരിധി 30 വയസ്സ്. വിശദ വിവരങ്ങൾക്ക് മേൽ പരാമർശിച്ച ലിങ്ക് സന്ദർശിക്കുക (അപേക്ഷാ ഫോറം, ഡിസിഐപി ഇന്റേൺഷിപ്പിന്റെ കൂടുതൽ വിശദമായ വിവരങ്ങൾക്ക് എന്നിവ ലഭ്യമാണ്). വിശദവിവരങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. Email: dcipksd2025@gmail.com
