സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറക്കാന്‍ ശ്രമം നടത്തി; പ്രധാന മന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

You are currently viewing സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറക്കാന്‍ ശ്രമം നടത്തി; പ്രധാന മന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

പ്രധാന മന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി റിപ്പോട്ടേഴ്‌സ് കളക്ടീവ്. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറക്കാന്‍ നരേന്ദ്രമോദി ശ്രമം നടത്തി. സംസ്ഥാന ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ധനകാര്യ കമ്മിഷനുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്നും പി.എം.ഒ മുന്‍ ജോയിണ്ട് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്‌മണ്യം വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബി.വി.ആര്‍ സുബ്രഹ്‌മണ്യത്തിൻ്റെ വെളിപ്പെടുത്തലുകള്‍ റിപ്പോട്ടേഴ്‌സ് കളക്ടീവ് സ്ഥിരീകരിച്ചു. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയാണ് റിപ്പോട്ടേഴ്‌സ് കളക്ടീവ്.

ഇതുമായി ബന്ധപ്പെട്ട് സുബ്രഹ്‌മണ്യത്തിൻ്റെ ശബ്ദസന്ദേശവും പുറത്തു വന്നിട്ടുണ്ട്. 2014ൽ മോദി പ്രധാന മന്ത്രിയായതിന് തൊട്ടുപിന്നാലെ, സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറക്കുന്നതിന് ഇന്ത്യൻ ധനകാര്യ കമ്മീഷനുമായി പിൻവാതിൽ ചർച്ചകൾ നടത്തി. എന്നാൽ കമ്മീഷൻ്റെ തലവൻ്റെ എതിർപ്പ് കാരമം മോദിക്ക് പിന്മാറേണ്ടി വന്നതയാും പുതിയ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ട നികുതി വിഹിതം സംബന്ധിച്ച നീതി ആയോഗിൻ്റെ ശുപാർശകളെ സ്വാഗതം ചെയ്യുന്നതായി പാർലമെണ്ടിൽ മോദി വ്യാജ അവകാശവാദം ഉന്നയിച്ചു. നീതി ആയോഗിൻ്റെ സി.ഇ.ഒ കൂടിയാണ് ബി.വി.ആർ സുബ്രഹ്മണ്യം. മോദിയും നിതി ആയോഗ് അധ്യക്ഷൻ വൈ.വി റെഡ്ഡിയും തമ്മിലാണ് പിൻവാതിൽ ചർച്ചകൾ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിതര സെൻ്റെർ ഫോർ സോഷ്യൽ ആണ്ട് ഇക്കണോമിക് പ്രോഗ്രസ് (സി.എസ്.ഇ.പി) സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിംഗിനെ കുറിച്ചുള്ള സെമിനാറിൽ പാനലിസ്റ്റായി സംസാരിക്കവെയാണ് സുബ്രഹ്മണ്യം ഈ വിവരങ്ങൾ പങ്കുവെച്ചത്.

0Shares