കോഴിക്കോട് നോർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്ത് എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് നോർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്ത് എത്തുന്നു

നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്തിനെ മത്സര രംഗത്തിറക്കാനൊരുങ്ങുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രമുഖരെ മത്സര രംഗത്തിനിറക്കി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണികളും. ഇതിന്‍റെ ഭാഗമായാണ് സി.പി.എം രഞ്ജിതിനെ പരിഗണിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷന്‍റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.അടുത്തയാഴചയോടെ എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടും.

എ. പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ എം.എൽ.എ. മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കാനാണ് തീരുമാനം. ഇത് പ്രദീപ് കുമാറിനും ബാധകമാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻ കൂടിയായ രഞ്ജിത്തിന്‍റെ പേര് ഉയർന്നത്.

0Shares