ശിവ സ്‌തുതിയിൽ ശിവകാന്ത ശംഭോ…; ആൺകുട്ടികളുടെ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം ദേവസൂര്യക്ക്, ഫോക്ക് ഡാൻസിലും ഒന്നാമത്

You are currently viewing ശിവ സ്‌തുതിയിൽ ശിവകാന്ത ശംഭോ…; ആൺകുട്ടികളുടെ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം ദേവസൂര്യക്ക്, ഫോക്ക് ഡാൻസിലും ഒന്നാമത്

കാറഡുക്ക / കാസർകോട്: ‘ശിവ സ്‌തുതിയിൽ ശിവകാന്ത ശംഭോ…’ എന്ന് തുടങ്ങുന്ന ഗാനത്തിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി അരങ്ങിൽ അവതരിപ്പിച്ച്‌ ജി.എച്ച്.എസ്.എസ് ചീമേനിയിലെ ദേവസൂര്യ എം.ആർ എ- ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

ആൺകുട്ടികളുടെ ഫോക്ക് ഡാൻസ് (സിംഗിൾ) മത്സരത്തിലും എ- ഗ്രേഡോടെ ഒന്നാസ്ഥാനം ദേവസൂര്യക്ക് ആണ്.

‘നീ വരുമോടീ കരിമിഴിയാളെ…
പാടവരമ്പത്ത് കാത്തിരുന്ന
പുല്ലാത്ത കണ്ണന്റെ കഥ കേൾക്കാൻ…’
എന്ന് തുടങ്ങുന്ന ഗാനത്തിനാണ് തന്മയത്വത്തോടെ ദേവസൂര്യ ഫോക്ക് ഡാൻസ് അവതരിപ്പിച്ചത്.

രാജു മാസ്റ്റർ നീലേശ്വരം, രാംദാസ് മാസ്റ്റർ എന്നിവരാണ് നൃത്തത്തിൽ പരിശീലനം നൽകുന്നത്. നൃത്ത അധ്യാപകൻ രാധാകൃഷ്‌ണൻ- മോഹിനി ദമ്പതികളുടെ മകനാണ്. മിമിക്രിയിൽ തത്പരനായ ശിവസൂര്യ ദേവസൂര്യയുടെ അനുജനാണ്.

Report: Peethambaran Kuttikol

0Shares