അതിദരിദ്രരെ കണ്ടെത്തല്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ പരിശീലന പരിപാടി ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അതിദരിദ്രരെ കണ്ടെത്തല്‍:  അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ പരിശീലന പരിപാടി  ആരംഭിച്ചു

കാസർകോട്: അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വ്വേയുടെ പരിശീലന പരിപാടി തുടങ്ങി. പഞ്ചായത്തിലെ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. മീന, വാര്‍ഡ് മെമ്പര്‍മാരായ കെ. വി. ലക്ഷ്മി, എം. ബാലകൃഷ്ണന്‍, അശോകന്‍ ഇട്ടമ്മല്‍, പി.മിനി എന്നിവര്‍ സംസാരിച്ചു.

അജാനൂര്‍ പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സണ്‍ വി. ടി.കാര്‍ത്ത്യായനി, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ പപ്പന്‍ കുട്ടമത്ത്, കെ മാധവന്‍ നമ്പ്യാര്‍, ജില്ലാ കോഡിനേറ്റര്‍ അജയന്‍ പനയാല്‍ എന്നിവര്‍ ക്ലാസെടുത്തു.

0Shares