
പെര്‍ള / കാസർകോട്: ജില്ലയിൽ സാംക്രമിക രോഗങ്ങൾ പകരുന്നു. പണിയും മറ്റു രോഗങ്ങളും ബാധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നാലോളം പേരാണ് മരിച്ചത്. രോഗം ആദ്യമേ കണ്ടെത്തി പലർക്കും വിദഗ്‌ധ ചികിത്സകൾ നൽകാൻ കഴിയാത്തതാണ് ഇവരുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
അതിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. പെര്‍ള, അരമങ്കലയിലെ സുബ്ബണ്ണനായക് (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെര്‍ള പള്ളക്കാനയിലെ പരേതനായ രാമനായകിൻ്റെയും കാവേരിയുടേയും മകനാണ്. സുബ്ബണ്ണ നായക് ആദ്യം കെ.എസ്.ആര്‍.ടി.സിയിലാണ് ജോലി ചെയ്‌തത്. പിന്നീട് റവന്യൂ വകുപ്പില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. ഷേണി, കാട്ടുകുക്കെ, ബായാര്‍, മീഞ്ച എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസറായിരുന്നു.
മഞ്ചേശ്വത്ത് ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി ചെയ്‌തു വരവെയാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഭവാനിയാണ് സുബണ്ണ നായിക്കിൻ്റെ ഭാര്യ. ജിതിന്‍, നിവേദ് എന്നിവർ മക്കളാണ്. ഈശ്വരനായക്, ഗണേശ്, ദേവകി, ഗൗരി എന്നിവർ സഹോദരങ്ങളാണ്.
