വകുപ്പുതല പദ്ധതികൾ കർഷകർക്ക് ലഭിക്കുന്നില്ല; കൃഷി ഓഫീസുകളെ നോക്കുകുത്തികളാക്കരുത് : സ്വതന്ത്ര കർഷക സംഘം

  • Post category:local news
  • Reading time:1 min read
You are currently viewing വകുപ്പുതല  പദ്ധതികൾ കർഷകർക്ക് ലഭിക്കുന്നില്ല; കൃഷി ഓഫീസുകളെ നോക്കുകുത്തികളാക്കരുത് : സ്വതന്ത്ര കർഷക സംഘം

കാസർകോട്: കേരളത്തിൽ പ്രളയവും കൃഷി നാശവും കൊണ്ട് പ്രയാസപ്പെടുമ്പോൾ
കർഷകർക്ക് സഹായം ചെയ്യേണ്ട കൃഷിവകുപ്പ് കൃഷിഭവനുകളെ നോക്കുകുത്തിയാക്കി കൃഷിക്കാരെവഞ്ചിക്കുകയാണെന്ന് സ്വതന്ത്ര കർഷക സംഘം കാസർകോട് മണ്ഡലം പ്രസിഡണ്ട്
ഇ. അബൂബക്കർ ഹാജി. സ്വന്തന്ത്ര കർഷക സംഘം ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകൾ നൽകുന്ന ആനുകൂല്യങ്ങല്ലാതെ വകുപ്പുതല പദ്ധതികളൊന്നും കർഷകർക്ക് ലഭിക്കുന്നില്ലെന്നും കർഷകർക്ക് ആശ്വാസമാകുന്ന പദ്ധതികളും സഹായങ്ങളും നൽകി കാർഷികമേഖലയെ നിലനിർത്താൻ സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് മൂസ കന്യാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു .സത്താർ കുടുപ്പം കുഴി സ്വാഗതം പറഞ്ഞു.

മണ്ഡലം ജനറൽ സെക്രട്ടറി ഇ.ആർ. ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ഹസ്സൻ നെക്കര, ഹമീദ് പള്ളത്തടുക്ക, സി.എ അബൂബക്കർ , മുഹമ്മദ് ചെമ്പിരിക്ക, ലത്തീഫ് മാർപ്പനടുക്ക,സാജിദ ഹനീഫ, നൗഷാദ് കാടമന മുസ്തഫ കടമന എന്നിവർ പ്രസംഗിച്ചു.

0Shares