Categories
ശിശുദിനാഘോഷം: നാടിന് ഉത്സവമായി ബാലസഭയുടെ കളിച്ചങ്ങാടം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു, സി. ഡി. എസ് ചെയർപെർസൺ നജ്മ കാദർ അധ്യക്ഷത വഹിച്ചു.
Trending News





മൊഗ്രാൽപുത്തൂർ/ കാസർകോട് : മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ബാലസഭാ ശിശുദിനാഘോഷ പരിപടിയുടെ ഭാഗമായി കുന്നിൽ സി. എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കളിച്ചങ്ങാടം 21’ പരിപാടി നാടിന് ഉത്സവമായി. എൽ. പി ,യു. പി , ഹൈസ്ക്കൂൾ വിഭാഗത്തിലായി വിവിധ മത്സരങ്ങളിൽ 170 ഓളം വിദ്യാർത്ഥികളാണ് മത്സരിച്ചത്.
Also Read

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു, സി. ഡി. എസ് ചെയർപെർസൺ നജ്മ കാദർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെർസൺമാരായ പ്രമീള മജൽ, കദീജ, അംഗങ്ങളായ റാഫീ എരിയാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത്, സമ്പത്ത് പെർണടുക്ക ,നിസാർ കുളങ്കര, ബാലസഭാ ആർ. പി ജയലക്ഷ്മി, മാഹിൻ കുന്നിൽ, എം. എ നജീബ്, സമദ്, സി. ഡി. എസ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

അംസു മേനത്ത്, ആരിഫ് എടച്ചേരി, ജലാൽ വലിയവളപ്പ്, കെ. ബി ഇർഷാദ്, ചന്ദ്രൻ, കെ. ബി അഷ്റഫ്, കെ. ബി ഷെരീഫ്, ഇർഫാൻ കുന്നിൽ, സാദിഖ് സാക്കു, ആബിദ് നുനു, അഫ്രാസ്, ബി. ഐ സിദ്ധീഖ്, എ. ആർ ഫൈസൽ, മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.


Sorry, there was a YouTube error.