ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് പുതിയതാണോ; ഉടമകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ബാങ്കുകളുടെ നിബന്ധന, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

You are currently viewing ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് പുതിയതാണോ; ഉടമകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ബാങ്കുകളുടെ നിബന്ധന, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

പുതിയതായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുകയാണെങ്കില്‍ ഇത് ഏത് രീതിയില്‍ ആണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച്‌ പലര്‍ക്കും ധാരണയുണ്ടാകില്ല. മിക്ക സന്ദര്‍ഭങ്ങളിലും ബാങ്കുകള്‍ ഇത് സംബന്ധിച്ച്‌ കൃത്യമായ കാര്യങ്ങൾ ഉപഭോക്തക്കളിലേക്ക് എത്തിക്കാറുണ്ട്. കാര്‍ഡ് അനുവദിക്കുമ്പോള്‍ തന്നെ ഇടപാട് നിയന്ത്രണ പരിധി സജ്ജീകരിക്കേണ്ടതായുണ്ട്.

നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ ബ്രാഞ്ച് മുഖേനയോ ബാങ്കിൻ്റെ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ കാര്‍ഡ് കണ്‍ട്രോള്‍ ഓപ്ഷനുകള്‍ പ്രവര്‍ത്തന ക്ഷമമാക്കണം. അല്ലാത്ത പക്ഷം ഓണ്‍ലൈൻ അല്ലെങ്കില്‍ ഓഫ്‌ലൈൻ ഇടപാടുകള്‍ക്കായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാൻ സാധിക്കില്ല.

കാര്‍ഡ് ഉടമകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ ഇത്തരത്തില്‍ നിബന്ധനകള്‍ പുറപ്പെടുവിക്കുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലും നിയന്ത്രണം നല്‍കുന്നതിനാണിത്.

പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നിലവില്‍ അന്താരാഷ്‌ട്ര പെയ്‌മെണ്ട് മോഡുകള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചും തീരുമാനം എടുക്കാനാകും. കാര്‍ഡുകള്‍ ആഭ്യന്തര അല്ലെങ്കില്‍ അന്തര്‍ദേശീയ ഇടപാടുകള്‍ക്ക് ഉപയോഗിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ചും തീരുമാനം എടുക്കാനാകും.

ഓണ്‍ലൈൻ പര്‍ച്ചേസുകള്‍, കോണ്‍ടാക്‌ട്‌ലെസ് പെയ്‌മെണ്ടുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഉപയോക്തക്കള്‍ക്ക് തീരുമാനിക്കാനാകും. ബാങ്കിൻ്റെ നെറ്റ് ബാങ്കിംഗ് മുഖേനയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ ചെയ്യാവുന്നതാണ്. ബാങ്കിൻ്റെ പോര്‍ട്ടല്‍ വഴിയോ, മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വഴി അക്കൗണ്ടില്‍ ലോഗിൻ ചെയ്യുകയും ഇടപാട് പരിധി നിശ്ചയിക്കുകയും ചെയ്യാവുന്നതാണ്.

0Shares