
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അഞ്ചുപേരെ ഗോവിന്ദരാജ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡെയറി റിച്ച് ഐസ്ക്രീം കമ്പനി പാർട്‌ണർ രാജേഷിൻ്റെ ഭാര്യ ഐശ്വര്യയാണ് (29) കഴിഞ്ഞ മാസം 26ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്.
ഭര്‍ത്താവ് രാജേഷ്, ഇയാളുടെ പിതാവും ഡെയറി റിച്ച് ഐസ്ക്രീം ഉടമയുമായ ഗിരിയപ്പ, മാതാവ് സീത, സഹോദരൻ വിജയ്, ഇയാളുടെ ഭാര്യ തസ്മയ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുവര്‍ഷം മുമ്പാണ് ഐശ്വര്യ വിവാഹിതയായത്.

അമേരിക്കയില്‍ നിന്ന് എം.ബി.എ കഴിഞ്ഞ് എത്തിയതിനെ തുടര്‍ന്നായിരുന്നു വിവാഹം. ഐശ്വര്യയുടെ പിതാവ് സുബ്രഹ്മണിയുടെ ഭാര്യാ സഹോദരൻ രവീന്ദ്ര, ഗിരിയപ്പയുടെ കമ്പനിയുടെ ഓഡിറ്ററാണ്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നതായി മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വന്നാണ് ഐശ്വര്യ ജീവനൊടുക്കിയത്.
