
കാസർകോട്: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. പരപ്പ ബിരിക്കുളം സ്വദേശിയായ കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ അബ്‌ദുൾ അസീസാണ് മരിച്ചത്. 47 വയസാണ് പ്രായം. മരണകാരണം വ്യക്തമായിട്ടില്ല. ഒരുതവണ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിനുടമയായ അസീസിൻ്റെ മരണം നാട്ടുകാരെയും സഹപ്രവർത്തകരെയും സുഹൃത്തുകളെയും ഞെട്ടലിലാഴ്ത്തി.

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അസീസിന് കാര്യമായ പ്രതിസന്ധികൾ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധിപേർ മരണവിവരം അറിഞ്ഞിട്ട് എത്തിയിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുഹമ്മദ് ചിറമ്മൽ- ഹലീമ വേലിക്കൊത്ത് ദമ്പതികളുടെ മകനാണ്. ജസീലയാണ് ഭാര്യ. അഖീല, ജവാദ് എന്നിവർ മക്കളാണ്.
