
ബദിയടുക്ക/ കാസർകോട്: കന്യപ്പാടി ബദരിയ എന്റര്‍പ്രൈസസ് ഉടമയും കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ കന്യപ്പാടിയിലെ പി.കെ ഇബ്രാഹീം ഹാജി (72) നിര്യാതനായി. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അന്ത്യം. പെർഡാല ജുമാ മസ്ജിദ്, കന്യപ്പാടി ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു.
കന്യപ്പാടിയിലെ അദ്ദേഹത്തിൻ്റെ കടയിൽ എന്നും നിറ സാന്നിധ്യമായിരുന്നു, പുഞ്ചിരിയോടെ ആളുകളോട് സംസാരിക്കുന്ന പി.കെ ഇബ്രാഹീം ഹാജി. സാമൂഹ്യ- ജീവകാരുണ്യ മേഖലയിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ നിരവധിപേർ വീട്ടിലെത്തി.
കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് അഷ്‌റഫലി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് കെ അഹ്മദ് ശരീഫ് തുടങ്ങിയവരും മറ്റു രാഷ്ട്രീയ- സന്നദ്ധ സംഘടനാ പ്രവർത്തകരും,
ബിസിനസ് രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തുകയും വീട്ടിലെത്തി ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
ഭാര്യ: കദീജ ഹജ്ജുമ്മ. മക്കള്‍: പി.കെ മുഹമ്മദ് നിഷാം (സിവില്‍ എഞ്ചിനീയര്‍, കന്യപ്പാടി ജുമാമസ്ജിദ് ട്രഷറര്‍), താഹിറ, മിസ്രിയ, സമീന. മരുമക്കള്‍: ഹമീദ് ആരിക്കാടി, മുഹമ്മദ്കുഞ്ഞി മുട്ടത്തൊടി, അബ്ദുറഹ്മാന്‍ ചേരൂര്‍, സഹോദരങ്ങള്‍: പി.കെ അബ്ദുല്ല ബദിയടുക്ക, ബീഫാത്തിമ ആദൂര്‍, ആസിയമ്മ പെരഡാല, ആയിഷാബി ബദിയഡുക്ക.
മയ്യത്ത് വ്യാഴാഴ്ച വൈകിട്ടോടെ കന്യപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
