നമുക്ക് വേണ്ട ലഹരി പദാർത്ഥം; പ്രമേയവുമായി സൈക്ലോത്തൺ മീറ്റ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നമുക്ക് വേണ്ട ലഹരി പദാർത്ഥം; പ്രമേയവുമായി സൈക്ലോത്തൺ മീറ്റ് സംഘടിപ്പിച്ചു

കാസര്‍കോട്‌: നമുക്ക് വേണ്ട ലഹരി പദാർത്ഥം എന്ന പ്രമേയവുമായി ഡെയ്ലി റൈഡേർസ് ക്ലബ്ബ് സൈക്ലോത്തൺ മീറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ അറുപതോളം സൈക്കളിസ്റ്റുകളാണ് ഫിറ്റ് ഇന്ത്യയുടെ ഭാഗമായി ലഹരിക്കെതിരെ സന്ദേശവുമായി സൈക്കിൾ ചവിട്ടിയത്.

യുവാക്കൾ വഴി യുവതലമുറയ്ക്ക് ഇത്തരം വലിയ സന്ദേശം എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഡെയ്ലി റൈഡേർസ് ഏറ്റെടുത്തിരിക്കുന്നതെന്ന് സമാപന ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

കുദ്രോളി വേൾഡ്, ഇസ്ക്കോ ഗ്രൂപ്പ് ഓഫ് കമ്പനി എന്നിവർ ഡെയ്ലി റൈഡേർസ് ക്ലബ്ബുമായി ചേർന്നാണ്
ഇത് സംഘടിപ്പിച്ചത്. സമാപന പരിപാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ഫൈസൽ അധ്യക്ഷത വഹിച്ചു.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം നിർവ്വഹിച്ചു. റിഷാദ് പി.ബി റൈഡേർസിനുള്ള ബാഡ്ജുകൾ കൈമാറി. മൊയ്തീൻ ഹാജി പൊയ്നാച്ചി സ്വാഗതവും, ഗഫൂർ ബേവിഞ്ച നന്ദിയും പറഞ്ഞു.

0Shares