
വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്. നാല്‍പ്പത് വയസ്സുള്ള താരം എന്നാണ് വിരമിക്കുക എന്നറിയാന്‍ ആരാധകര്‍ക്ക് വലിയ ആകാംക്ഷയാണ്. എന്നാല്‍ ആരാധകര്‍ക്കുള്ള ഒരുമറുപടിയുമായാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ചുറികള്‍ കൂടി അടിക്കണമെന്നാണ് ഗെയ്ല്‍ പറയുന്നത്.

ക്രിസ് ഗെയ്ല്‍ ഈ മറപടി നല്‍കിയത് ക്രിക്ക് ട്രാക്കറുടെ ട്വീറ്റിനാണ്. താരത്തിന്റെ അക്കൗണ്ടില്‍ 22 സെഞ്ചുറികളാണ് നിലവിലുള്ളത്. ട്വന്റി-20യില്‍ 28 അര്‍ദ്ധ സെഞ്ചുറികളാണ് താരം നേടിയത്. 13296 റണ്‍സും നേടിയിട്ടുണ്ട്.
കേള്‍ക്കുമ്പോള്‍ അത്യാഗ്രഹം എന്ന് തോന്നാം എങ്കിലും പറയുന്നത് ക്രിസ് ഗെയ്ല്‍ ആകുമ്പോഴാണ് അത് സംഭവ്യമാകും എന്ന പ്രതീക്ഷ കൈവരുന്നത്. ആ കരിയര്‍ തന്നെ അതിന്‍റെ ഉദാഹരണം. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ് ഗെയ്ൽ.
സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2005ൽ നേടിയ 317 റൺസും ശ്രീലങ്കയ്ക്കെതിരെ 2010ൽ നേടിയ 333 റൺസുമാണവ. ഏകദിനത്തിൽ മൂന്നോ അതിൽ കൂടൂതലോ തവണ 150 റൺസിനു മേൽ സ്കോർ ചെയ്ത 6 കളിക്കാരിലൊരാൾ കൂടിയാണ് ഗെയ്ൽ.
