ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ മുതല്‍ പാചകവാതക വില വരെ; ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍

You are currently viewing ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ മുതല്‍ പാചകവാതക വില വരെ; ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുളള കേന്ദ്രസര്‍ക്കാരിൻ്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ബുധനാഴ്‌ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ബാധകമാകും. എന്നാല്‍ അതിന് മുമ്പ് ഫെബ്രുവരിയില്‍ തന്നെ നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. 2023 ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന സുപ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം.

ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍

ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഇടപാടുകാര്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ദിവസം മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നതിന് ചെലവേറും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടിന് ഒരു ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ നിയമം 2023 ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പാചകവാതക വില

എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് കമ്പനികള്‍ അവലോകനം ചെയ്യുന്നത്.

ഇതിന് ശേഷമാണ് ഗ്യാസ് സിലിണ്ടറുകളുടെ വില കൂടുകയോ കുറയുകയോ ചെയ്യുന്നത്. അതേസമയം ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ വലിയ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനങ്ങളുടെ വില

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ യാത്രാ വാഹനങ്ങളുടെ വില ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ധിപ്പിക്കും .പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള വാഹനങ്ങളുടെ വില മോഡലും വേരിയന്റും അനുസരിച്ച് ശരാശരി 1.2 ശതമാനം വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

നോയിഡയില്‍ സ്‌ക്രാപ്പ് നയം നടപ്പാക്കും

സ്‌ക്രാപ്പ് പോളിസി പ്രകാരം, ഗൗതം ബുദ്ധ് നഗറില്‍ ഗതാഗത വകുപ്പ് ഇപ്പോള്‍ തന്നെ കര്‍ശന നടപടി ആരംഭിച്ചിട്ടുണ്ട്.2023 ഫെബ്രുവരി ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍, 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പൊളിച്ചു കളയുകയും ചെയ്യും.നേരത്തെ എന്‍ജിടിയുടെ ഉത്തരവനുസരിച്ച് ഗതാഗത വകുപ്പ് വന്‍തോതില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഈ വാഹനങ്ങള്‍ പിടികൂടി കണ്ടുകെട്ടും.

ഇന്‍ഡിഗോയുടെ പുതിയ വിമാനം

ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി 2023 ഫെബ്രുവരി ഒന്ന് മുതല്‍ ഡല്‍ഹി-ഇസ്താംബുള്‍ റൂട്ടില്‍ ബോയിംഗ് 777 വിമാനം സര്‍വീസ് ആരംഭിക്കും.

പൊതുബജറ്റ് അവതരിപ്പിക്കും

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്നു. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ബജറ്റില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Courtesy: Arun krishna Journalist

0Shares