
ബി.ജെ.പിയെ പിന്തുണക്കുന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. ക്രിസ്ത്യന്‍ വിഭാഗത്തെ കൂടിക്കൂട്ടി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഇതിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി ചര്‍ച്ച് സന്ദര്‍ശിച്ചത്. ബി.ജെ.പിയുടേത് കപട സ്നേഹമാണെന്നും പീപ്പിള്‍ ഡെമോക്രസി മുഖപ്രസംഗത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കര്‍ദിനാളിനെ അടക്കം ഭീഷണിപ്പെടുത്തി കൂടെനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

മുസ്ലിം, ക്രിസ്ത്യന്‍ ഭിന്നിപ്പ് ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പിയും ആര്‍.എസ്എസും ശ്രമിക്കുന്നത്. ഇതിന് വിദേശ ഫണ്ട് സ്വീകരിക്കുന്നതടക്കം ഉയര്‍ത്തി സമ്മര്‍ദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
