ഇടത് മുന്നണിക്ക് തലവേദനയായി സി.പി.എം നേതാവിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്; മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടാനുള്ള ഒരുക്കത്തിലോ.? കൂടുതൽ അറിയാം..

You are currently viewing ഇടത് മുന്നണിക്ക് തലവേദനയായി സി.പി.എം നേതാവിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്; മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടാനുള്ള ഒരുക്കത്തിലോ.? കൂടുതൽ അറിയാം..

ആലപ്പുഴ: ഇടത് മുന്നണിക്ക് വലിയ ഭീഷണിയായി മുതിർന്ന സി.പി.എം നേതാവിൻ്റെ തീരുമാനം. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിലുറച്ച് മുതിര്‍ന്ന സി.പി.എം നേതാവ് ജി സുധാകരൻ. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച അദ്ദേഹം പാർട്ടി സെക്രട്ടറിക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചു. ആര്‍ നാസര്‍ ജി സുധാകരനോട് സംസാരിച്ചെങ്കിലും അതൃപ്തി തുടരുകയാണ്. അതിനാൽ ജി സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുകയാണ്. സംസ്ഥാന നേതാക്കള്‍ ജി സുധാകരനുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് ഇനി പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാര്‍ട്ടി വിടുകയാണെന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ നൽകിയത്. പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേരുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം.

0Shares