പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നില്ല, അദ്ദേഹം തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്: കോടിയേരി ബാലകൃഷ്ണൻ

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നില്ല, അദ്ദേഹം തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്: കോടിയേരി ബാലകൃഷ്ണൻ

പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് ഖുറാനും ഈന്തപ്പഴവും കൈപ്പറ്റിയെന്നാരോപിച്ച് രാജി ആവശ്യം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് കോണ്‍സുലേറ്റില്‍ നിന്നു പാരിതോഷികമായി ഐ ഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് അദ്ദേഹം ചോദിച്ചു.

”ഇത് പ്രോട്ടോക്കോള്‍ ലഘനമല്ലേ ?ജലീലിന്‍റെ കാര്യത്തില്‍ പറഞ്ഞ ന്യായം സ്വന്തം കാര്യത്തില്‍ ബാധകമല്ലേ ? ഏതായാലും പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സി.പി. എം ആവശ്യപ്പെടുന്നില്ല. അദ്ദേഹം തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്.പക്ഷെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് അദ്ദേഹം മനസ്സിലാക്കണം.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ പറഞ്ഞു എന്നുപറഞ്ഞ് ഒരു രേഖയുടെയും പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചയാളാണല്ലോ പ്രതിപക്ഷ നേതാവ്. ഐ ഫോണ്‍ ആരോപണം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഉള്ളതാണ് .പുറത്തുപറഞ്ഞ കാര്യമല്ല ഇത്. കോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്ന്‍ ചെന്നിത്തല സത്യം തെളിയിക്കട്ടെ”-കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

0Shares