
സി.പി.എം ഒരു മതത്തെയും വിശ്വാസത്തെയും എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. സമസ്ത ഉൾപ്പടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗം സംഘടനകളോടും അടുക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന് ഇക്കാര്യം അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തോടൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം മതനിരാസ പാർട്ടി ആണെന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വർഗീയത ഒളിച്ച് കടത്തുന്നതിന്‍റെ ഭാഗമാണെന്നും എം. വി ഗോവിന്ദൻ ആരോപിച്ചു. ലീഗ് ജനാധിപത്യ പാർട്ടി ആണെന്ന് തന്നെയാണ് നിലപാട്.

വർഗീയതയെ എതിർക്കണമെന്ന് പറയുന്നവരും അല്ലാത്തവരുമായി ലീഗിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് ജമാഅത്ത് ഇസ്ലാമി വിഷയത്തിൽ നിലപാട് എടുക്കാത്തതെന്നും ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറം ജില്ലയിൽ പുരോഗമിക്കുകയാണ്. വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. വൈകീട്ട് തിരൂരിലാണ് സമാപനം
