കോവിഡ് രോഗ വ്യാപനം ജില്ലയില്‍ രൂക്ഷമായി നിലനില്‍ക്കുന്നു; ജാഗ്രത ശക്തമാക്കണം: കാസർകോട് കളക്ടര്‍

  • Post category:health / local news
  • Reading time:1 min read
You are currently viewing കോവിഡ് രോഗ വ്യാപനം ജില്ലയില്‍ രൂക്ഷമായി നിലനില്‍ക്കുന്നു;  ജാഗ്രത ശക്തമാക്കണം: കാസർകോട് കളക്ടര്‍

കാസര്‍കോട്: ദിവസേന ടെസ്റ്റ് ചെയ്യുന്ന സാമ്പിളുകളില്‍ അഞ്ചില്‍ ഒരെണ്ണം പോസിറ്റീവ് ആവും വിധം കോവിഡ് രോഗ വ്യാപനം ജില്ലയില്‍ രൂക്ഷമായി നിലനില്‍ക്കുന്നുണ്ടെന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കോവിഡ് രോഗ വ്യാപനത്തിനെ ജില്ലയില്‍ ഇനിയും ജാഗ്രത ശക്തമാക്കണം

ജില്ലാ അന്ധതാ നിവാരണ സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാംട്രസ്റ്റ് ഐ കെയര്‍ ആശുപത്രിയില്‍ കണ്ണ് പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷയിന്മേല്‍, ,ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ഞായറാഴ്ചകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്, പരമാവധി 20 പേര്‍ക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു.

ഡയാലിസിസ് ചെയ്തു വരുന്നവരില്‍ കൊവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി നിലവിലുള്ളതില്‍ നിന്നും രണ്ട് ഡയാലിസിസ് മെഷീനുകള്‍ മാറ്റിവെക്കാനും യോഗം തീരുമാനിച്ചു. ഈ മാസം 13 മുതല്‍ 20 വരെ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.ടെക് പരീക്ഷാ കേന്ദ്രമായതിനാല്‍, സി. എഫ്. എല്‍. ടി. സിയായി സജ്ജീകരിച്ചിട്ടുള്ള സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍കാലികമായി വിട്ടു നല്‍കാനും യോഗത്തില്‍ ധാരണയായി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി .ശില്പ,സബ് കളക്ടര്‍ ഡി. ആര്‍. മേഘശ്രീ,എ.ഡി.എം എന്‍. ദേവീദാസ്,ഡി.എം.ഒ ഡോ. എ. വി രാംദാസ് , ആര്‍. ഡി. ഒ ഷംസുദ്ദീന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍,കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

0Shares