
കോവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കോ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്‍റെ ഏകോപനത്തിന് വേണ്ടിയാണ് പുതിയ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.
വാക്‌സിന്‍റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റല്‍ രൂപത്തില്‍ ട്രാക്ക് ചെയ്യാനായിരിക്കും കൊവിന്‍ ആപ്പ് ഉപയോഗിക്കുക.

ഇതു കൂടാതെ വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും. മുന്‍പ് വാക്‌സിനേഷന്‍ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇ-വിന്‍ സംവിധാനത്തിന്‍റെ പുതുക്കിയ രൂപമായിരിക്കും കൊവിന്‍ മൊബൈല്‍ ആപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വിശദീകരിച്ചു.
