ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 11,502 പുതിയ കേസുകള്‍; ഇതുവരെ ജീവന്‍ നഷ്ടമായത് 9520 പേര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 11,502 പുതിയ കേസുകള്‍; ഇതുവരെ ജീവന്‍ നഷ്ടമായത് 9520 പേര്‍ക്ക്

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 11,502 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു.1,53,106 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,69,797 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 9520 പേര്‍ക്കാണ്. ഇതില്‍ 325 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതാണ്.

ഇന്ത്യയില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 1,07,958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3950 പേര്‍ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. 23544 പേര്‍ക്ക് വൈറസ് ബാധിച്ച ഗുജറാത്തില്‍ 1477 മരണവും 41182 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1327 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ 44661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 435 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

0Shares