
രാജ്യത്ത് കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നതിനിടെ ആരോഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്. വെന്റിലേറ്റേര്‍, സര്‍ജിക്കല്‍ മാസ്കുകള്‍, കോവിഡ്-19 പരിശോധന കിറ്റുകള്‍, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, വെന്റിലേറ്ററുകള്‍, സര്‍ജിക്കല്‍ മാസ്ക്, പരിശോധന കിറ്റുകള്‍, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അടിയന്തര ആവശ്യകത കണക്കിലെടുത്ത് ഇറക്കുമതി ചെയ്യുന്നതിന് ഇവയുടെ കസ്റ്റംസ് തീരുവയും സെസും കേന്ദ്രസര്‍ക്കാര്‍ ഇളവ് ചെയ്തു.
