കൊവിഡ് 19:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി കേരളം; പോലീസിന്‍റെ കീഴില്‍ ട്രെയിനുകളിലും പരിശോധന

  • Post category:health / news
  • Reading time:1 min read
You are currently viewing കൊവിഡ് 19:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി കേരളം; പോലീസിന്‍റെ കീഴില്‍ ട്രെയിനുകളിലും പരിശോധന

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളിലും പരിശോധന നടത്തും. കേരളത്തില്‍ നിര്‍ത്തുന്ന ആദ്യ സ്റ്റേഷനിലാകും പരിശോധന നടത്തുക. ഓരോ ബോഗികളിലും പരിശോധനയ്ക്കായി മൂന്നംഗ ടീമുകള്‍ വീതം നിയോഗിച്ചു.

റോഡുകളില്‍ 24 കേന്ദ്രങ്ങളില്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ടീമുകള്‍ സജ്ജമാണ്. അതിര്‍ത്തികടന്നുവരുന്ന ട്രെയിനുകളിലും വാഹനങ്ങളിലുമുള്ള എല്ലാവരെയും പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.അതേസമയം ഇന്നലെ സംസ്ഥാനത്ത് പുതുതായി ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

0Shares