കോവിഡ് പ്രതിരോധ വാഹനസേന; ചികിത്സയ്ക്കും പരിശോധനകൾക്കും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്‍റെ കോവെഹിക്കിൾ

  • Post category:health / local news
  • Reading time:1 min read
You are currently viewing കോവിഡ് പ്രതിരോധ വാഹനസേന; ചികിത്സയ്ക്കും പരിശോധനകൾക്കും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്‍റെ  കോവെഹിക്കിൾ

കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം താലൂക്ക് ആശുപത്രി, മുളിയാർ സി.എച്ച്.സി പരിധികളിൽ കോവിഡ് പരിശോധനയ്ക്കുംആശുപത്രി ചികിത്സ ആവശ്യമുള്ളവരെ കൊണ്ടുപോകുന്നതിനും നിലവിൽ പരിമിതമായ ആമ്പുലൻസ് സൗകര്യങ്ങളാണുള്ളത്. ഇതോടൊപ്പം രോഗലക്ഷണമുള്ളവർക്ക് പരിശോധന നടത്താൻ പോകുന്നതിനും വാഹനങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ കാറഡുക്ക ബ്ലോക്കിലെ ഒരാളും വാഹനമില്ലാതെ കഷ്ടപെടരുത് എന്ന ലക്ഷ്യത്തോടെ കോവിഡ് സംബന്ധമായ യാത്രകൾക്ക് ജനകീയ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് ‘കോവെഹിക്കിൾ’ പദ്ധതി ആരംഭിച്ചുവെന്ന് പ്രസിഡണ്ട് സിജി മാത്യൂ ചാനൽ ആർ.ബിയോട് പറഞ്ഞു.

കോവിഡ് രോഗികളെ യഥാസമയം ആശുപത്രികളിൽ എത്തിക്കുന്നതിനും ഇവരുടെ കുടുംബങ്ങൾക്കും കോവിഡ് പരിശോധനയ്ക്ക് പോകുന്നതിനും ഈ സംവിധാനം ഉപയോഗപെടുത്താം. ഇന്നോവ കാർ, ജീപ്പ്, ഓട്ടോറിക്ഷ ഉൾപ്പെടെ വാഹനങ്ങൾ മിതമായ വാടക നിരക്കിൽ ലഭിക്കും. ഇതോടൊപ്പം സാമ്പത്തികമായി എറെ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യയാത്ര ലഭ്യമാക്കുന്നതിനുമാണ് ബ്ലോക്ക് കോവിഡ് പ്രതിരോധസേന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതെന്ന് സിജി മാത്യൂ അറിയിച്ചു.

കോവിഡ് പ്രതിരോധിക്കുന്നതിന് സർക്കാർ കാര്യക്ഷമമായാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനകീയ പിന്തുണയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. കോവിഡിന്‍റെ ആദ്യഘട്ടത്തിൽ സർക്കാർ ആമ്പുലൻസുകൾ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുമായിരുന്നു.

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇത് പൂർണ്ണമായും പിന്തുടരാൻ കഴിയുന്ന നിലയിലേക്കല്ല കാര്യങ്ങൾ നീങ്ങുന്നത്. കാസർകോട് ജില്ലയിലും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇയൊരു പശ്ചാത്തലത്തിലാണ് കോവെഹിക്കിൾ പദ്ധതി ആവിഷ്കരിച്ചത്. ബന്ധപ്പെടേണ്ട നമ്പർ:
9446772479, 9947976814 ,9072925491.

0Shares