വസ്ത്രാലങ്കാരകന്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ ലോകം

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വസ്ത്രാലങ്കാരകന്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ ലോകം

മലയാള സിനിമയിലെ പ്രമുഖ വസ്ത്രാലങ്കാരകനായ വേലായുധന്‍ കീഴില്ലം അന്തരിച്ചു. ചാലക്കുടിയിലായിരുന്നു അന്ത്യം. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്‍റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു.

കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. മഞ്ജുവാര്യര്‍,ഭാവന,കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

0Shares