
കേരളത്തിൽ ഇന്ന് 28 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 25 പേരും ദുബായിൽ നിന്നും എത്തിയവരാണ്. ഇതോടെ കോവിഡ് ബാധികരുടെ എണ്ണം 95 ആയി. സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസർകോട്–19, എറണാകുളം–2, കണ്ണൂർ– 5, പത്തനംതിട്ട– 1, തൃശൂർ– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

കേരളം അസാധാരണമായ സാഹര്യത്തിലേക്ക് പോകുകയാണ്. മാർച്ച് 31വരെയാണ് ലോക്ഡൗൺ നിലനിൽക്കുക. ഈ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്റോറന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകും.
ഇനിയുള്ള ദിവസങ്ങളിൽ ആളുകൾ വലിയ രീതിയൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എന്തെങ്കിലും കാരണത്താൽ പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കുക പോലുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
