കൊറോണ: തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുത്; പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ: തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുത്; പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ ജോലിക്കെത്താന്‍ സാധിക്കാതെ അവധിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുത്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

0Shares