
കൊറോണ വൈറസ് സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. വിദേശികള്‍ക്ക് ഹോട്ടലുകളില്‍തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കും.

ആറ്റുകാലില്‍ 23 ആരോഗ്യവകുപ്പ് ടീമുകള്‍ നിരീക്ഷണത്തിനുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധം ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സര്‍ക്കാരിനെ ഉറപ്പായും അറിയിക്കണം. ഇക്കാര്യം അറിയിച്ചില്ലെങ്കില്‍ കുറ്റമായി കണക്കാക്കും. വൈറസിനെതിരേ സമൂഹവും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
