പ്രണയിക്കുന്നവർക്ക് ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും വാഗ്ദാനം ചെയ്ത് കോൺഗ്രസ്‌ പ്രകടന പത്രിക; ലവ് ജിഹാദെന്ന് ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയിക്കുന്നവർക്ക് ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും വാഗ്ദാനം ചെയ്ത് കോൺഗ്രസ്‌ പ്രകടന പത്രിക; ലവ് ജിഹാദെന്ന് ബി.ജെ.പി

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രകടന പത്രിക. വഡോദര മുനിസിപ്പൽ കോർപറേഷിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലാണ് കോൺഗ്രസ് പുതുതലമുറയെ ആകർഷിക്കാനായി പുതിയ വാഗ്ദാനങ്ങൾ നൽകിയത്.

യുവാക്കൾ, വിദ്യാർത്ഥികൾ, പ്രണയിതാക്കൾ കോർപറേറ്റുകൾ എന്നിവർക്കായി കോഫീ ഷോപ്പ് ഉൾപ്പെടുന്ന ഡേറ്റ് ഡെസ്റ്റിനേഷൻ ഒരുക്കാമെന്നാണ് വാഗ്ദാനം. വാഗ്ദാനത്തിനെതിരെ ബി.ജെ.പി രംഗത്തു വന്നു. ‘ഇറ്റാലിയൻ സംസ്‌കാരത്തിന്‍റെ സ്വാധീനത്തിൽ’ നിന്നാണ് പ്രകടനപത്രിക ഉണ്ടാക്കിയത് എന്നും വഡോദരയുടെ സാംസ്‌കാരിക പൈതൃകത്തെ നശിപ്പിക്കാനാണ് ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു.

‘ഇത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഞങ്ങൾ അതിനെതിരാണ്’ എന്നാണ് വഡോദര ബി.ജെ.പി പ്രസിഡണ്ട് വിജയ് ഷാ പറഞ്ഞത്. അധികാരത്തിലെത്തിയാൽ ‘ഐക്കണിക് വഡോദര’ സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്‍റെ വാഗ്ദാനം. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ആധുനിക സ്‌കൂൾ, എല്ലാ പ്രദേശത്തും സൗജന്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മികച്ച ആരോഗ്യ സംവിധാനങ്ങൾ, കുറഞ്ഞ കെട്ടിട നികുതി തുടങ്ങിയവയെല്ലാം കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.

0Shares