തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഏപ്രിൽ 9 ന് വിധി രേഖപ്പെടുത്തും; ആരോപണവും പ്രത്യാരോപണവും കൊഴുക്കുന്നു; മോദി-പിണറായി കുട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധി; കൂടുതൽ അറിയാം..

  • Post category:news / politics
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഏപ്രിൽ 9 ന് വിധി രേഖപ്പെടുത്തും; ആരോപണവും പ്രത്യാരോപണവും കൊഴുക്കുന്നു; മോദി-പിണറായി കുട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധി; കൂടുതൽ അറിയാം..

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ. കേരളത്തിൽ താര പ്രചാരണം അന്തിമ ഘട്ടത്തിൽ. രാഹുൽ ഗാന്ധിയും മോദിയും കേരളത്തിൽ സജീവ സാനിധ്യം അറിയിക്കുകയാണ്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ആർ.എസ്എസിൻ്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കട്ടപ്പനയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. എല്ലാവരുടെയും പേര് ആവർത്തിക്കേണ്ട. കേരളത്തിൽ എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി. ബിജെപിയെ പോലെ കോർപറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. അമ്പലങ്ങളുടെ സംരക്ഷണം ബിജെപിയുടെ കാരങ്ങളിലാണെന്ന് തള്ളിമറിക്കും. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ കവർച്ചയെക്കുറിച്ച് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തിൽവന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. സി.പി.എം നേതാക്കൾ പോലും പറയുന്നു എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി എന്ന്, പാവങ്ങളുടെ പാർട്ടി മുതലാളിമാരുടെ പാർട്ടിയായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന മോദിയെയാണ് നാം കണുന്നത്. ലോക രാഷ്ട്രങ്ങക്ക് മുന്നിൽ ഇന്ത്യ ഒന്നുമല്ലാതെയായി. ട്രംപ് പറഞ്ഞാൽ മോദി ചാടും, കിടക്കാൻ പറഞ്ഞാൽ കിടക്കും. മോദി ട്രംപിന് വേണ്ടി പ്രവർത്തിക്കുന്നു. എന്നാൽ കേരളത്തിലെ സാഹചര്യം അതിന് വിപരീതമാണ്. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായിയെ നിയന്ത്രിക്കുന്നത്. കേരളത്തിൻ്റെ മുഖ്യമന്ത്രിയും കുടുംബവും നടത്തിയ അഴിമതിയെ കുറിച്ച് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിയാം. എന്നാൽ മോദിക്ക് വഴിപ്പെട്ടതോടെ അന്വേഷണം മന്ദഗതിയിലായി. പിണറായിക്ക് എതിരെയുള്ള ലാവലിൻ കേസ് ഇപ്പോൾ എവിടെ.? എത്ര തവണ മാറ്റിവെച്ചു.? പിണറായി മോദിക്ക് വേണ്ടി പണിയെടുക്കുന്നു. അതിനാൽ മോദി സംരക്ഷണം ഒരുക്കുന്നു. എല്ലാം ജനം തിരിച്ചറിയുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

0Shares