കോൺഗ്രസിൽ ഇടഞ്ഞ് കെ സുധാകരൻ; നിയമ സഭയിലേക്ക് മത്സരിക്കാൻ അനുമതി വേണം; ഫേസ് ബുക്കിൽ വൈകാരിക പോസ്റ്റ്; തലപുകഞ്ഞ് എ.ഐ.സി.സി നേതൃത്വം; അനുനയ നീക്കത്തിന് രാഹുൽ ഗാന്ധി; കൂടുതൽ അറിയാം..

  • Post category:news / politics
  • Reading time:1 min read
You are currently viewing കോൺഗ്രസിൽ ഇടഞ്ഞ് കെ സുധാകരൻ; നിയമ സഭയിലേക്ക് മത്സരിക്കാൻ അനുമതി വേണം; ഫേസ് ബുക്കിൽ വൈകാരിക പോസ്റ്റ്; തലപുകഞ്ഞ് എ.ഐ.സി.സി നേതൃത്വം; അനുനയ നീക്കത്തിന് രാഹുൽ ഗാന്ധി; കൂടുതൽ അറിയാം..

കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് നാട്ടിലേക്ക് തിരിച്ച കെ സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. കണ്ണൂരിൽ എത്തിയ സുധാകരനെ പിന്തുണച്ച് അനുയായികൾ വീട്ടിലേക്ക് ഒഴുകിയെത്തി. നിലവിൽ എം പി സ്ഥാനനത്തുള്ള സുധകാരന് നിയമസഭയിലേക്ക് മത്സരിക്കാൻ മോഹമുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വം അനുമതി നൽകിയില്ല. ഇതോടെയാണ് അസ്വാരശ്യം തുടങ്ങിയത്. ദില്ലിയിലെ യോ​ഗത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു കെ സുധാകരൻ. സുധാകരൻ്റെ അപ്രതീക്ഷിത നീക്കത്തിൽ നേതൃത്വം ഞെട്ടി. ഇതോടെയാണ് അനുനയിപ്പിക്കാൻ രാഹുൽ ഗന്ധിയെ ചുമതലപ്പെടുത്തിയത്. നാട്ടിലെത്തിയ സുധാകരൻ പാർട്ടിയുമായുള്ള വൈകാരിക ബന്ധം ഓർമിപ്പിക്കുന്ന വിശദമായ കുറിപ്പ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇനി എന്ത് തീരുമാനം എ.ഐ.സി.സി നേതൃത്വം എടുക്കും എന്നത് കണ്ടറിയണം.

0Shares