
തിരുവനന്തപുരം: കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷൻ കേരളത്തിലെ നിയമസഭാ തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. തിയതി പ്രഖ്യാപനം നടന്നാൽ മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്ന് പ്രതിപക്ഷ നേതാവിൻ്റെ വാക്ക് പാഴ്വാക്കായി. അണികളിൽ നിരാശയാണ് ആദ്യമേ ഉണ്ടായിരിക്കുന്നത്. കെപിസിസി അധ്യക്ഷനും മുതിർന്ന നേതാക്കൾക്കും വ്യക്തതവരുത്താൻ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. മുതിർന്ന നേതാവും കണ്ണൂർ എം.പിയുമായ കെ സുധാകരനടക്കം മത്സരിക്കാൻ പരസ്യ പ്രഖ്യാപനം നടത്തിയതിനാലാണ് നേതൃത്വം കൂടുതൽ വെട്ടിലായത്.
യുഡിഎഫിന് ആദ്യമേ പ്രചാരണ പരിപാടിക്ക് ഇറങ്ങാൻ സാധിക്കാതെ അവസ്ഥ. ഇടത് പക്ഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് ഗോദയിൽ ഒരുപടി മുന്നിലാണ്. തികളാഴ്ച്ച വൈകിട്ടോടെ ബിജെപി യുടെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നു. എന്നാൽ കോൺഗ്രസ്-മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് നാളെ സ്ഥാനാർത്ഥി നിര്ണ്ണയം പൂർത്തിയാക്കും എന്നാണ് ഇപ്പോൾ പറയുന്നത്. അതിനിടെ സിപിഎം നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഇത് കോൺഗ്രസിന് ഗുണം ചെയ്യും എന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ കോൺഗ്രസിന് അകത്തെ അസ്വാരസ്യം വിനയാകുന്നുണ്ട്. നാളെയുടെ കേരളം പൂർണ്ണമായും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും എന്നാണ് കരുതുന്നത്. ഏപ്രിൽ 9 നാണ് കേരള നിയമസഭാ തെരഞ്ഞടുപ്പ്.
