
വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കി കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടക ബെലഗാവിയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് യുവതി പരാതി നൽകിയത് .
ബെലഗാവി പോലീസ് കമ്മിഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ്(28) വിദ്യാര്‍ഥിനി ബെലഗാവി വനിതാ പോലീസില്‍ പരാതി നല്‍കിയത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കിയശേഷം ബെലഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.
