Trending News





ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പതിനഞ്ചുകാരൻ പിടിയിൽ. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരേരയിലെ ബറോഡ ഗ്രാമത്തിലാണ് സംഭവം. കാണാതായ ശേഷം പെൺകുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം സമീപത്തെ കൃഷിയിടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 10ന് ഗ്രാമത്തിലെ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
Also Read
പിറ്റേന്നാണ് കുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ മരണം വലിയ ജനരോഷത്തിന് കാരണമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനഞ്ചുകാരൻ പിടിയിലായത്. സമീപ ഗ്രാമവാസിയായ പതിനഞ്ചുകാരൻ പരിപാടി നടക്കുന്ന സ്ഥലത്തെ യന്ത്ര ഊഞ്ഞാലിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നു. ഒറ്റയ്ക്ക് ഊഞ്ഞാലാടാനെത്തിയ പെൺകുട്ടിയെ ബിസ്‌ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി കരയാൻ തുടങ്ങിയപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്നെ തിരിച്ചറിയുമെന്ന ഭയത്തിലാണ് പതിനഞ്ചുകാരൻ കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഊഞ്ഞാലിന് സമീപം ഒരു യുവാവുമായി പെൺകുട്ടി സംസാരിക്കുന്നത് കണ്ടുവെന്ന വിവരത്തെ തുടർന്നാണ് 15കാരനിൽ പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിനിടെ പതിനഞ്ചുകാരൻ കുറ്റം സമ്മതിച്ചു.

പ്രതി സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണെന്നും മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണുന്നതിന് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പതിനഞ്ചുകാരനെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ഹോമിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്തയാളാണെന്ന് സ്കൂൾ രേഖകൾ കാണിക്കുന്നുണ്ടെങ്കിലും യഥാർത്ഥ പ്രായം കണ്ടെത്താൻ ഓസിഫിക്കേഷൻ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Sorry, there was a YouTube error.