
ശക്തമായ മഴ കാരണം കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് ട്രോള്‍ മഴ നേരിട്ട എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് പറയുന്നത് അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നില്‍ വന്നപ്പോള്‍ സുരക്ഷ തിരഞ്ഞെടുത്തതാണ്’…എന്നാണ്.
”അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ തിരിച്ചു പറയുമായിരുന്നില്ലേ എന്നു മറു ചോദ്യവും അവർ ഉയർത്തി. വെകി അവധി പ്രഖ്യാപിച്ചത് കലക്ടര്‍ ഉറങ്ങിപ്പോയതുകൊണ്ടാണോ?’ എന്നത് ഉള്‍പ്പടെ ചോദ്യങ്ങള്‍ ഉയര്‍ത്തിയവരോടാണ് കളക്ടറുടെ മറുപടി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രേണു രാജ് .

അന്നു എന്താണ് സംഭവിച്ചത് എന്ന് ആളുകള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും എന്നു പറഞ്ഞപ്പോഴായിരുന്നു കലക്ടറുടെ വിശദീകരണം. ആ തീരുമാനത്തില്‍ 100 ശതമാനം ബോധ്യമുണ്ട്, തെറ്റു പറ്റിയിട്ടില്ല” എന്നും കലക്ടര്‍ വിശദീകരിച്ചു. കനത്ത മഴയ്ക്കിടെ രാവിലെ കുട്ടികള്‍ സ്‌കൂളുകളിലേക്കു പോയതിനു ശേഷം 8.25ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചതാണ് വന്‍ വിമര്‍ശനത്തിനും സോഷ്യല്‍ മീഡിയയില്‍ ട്രോളിനും കാരണമായത്. കളക്ടര്‍ അന്ന് ഫോണെടുത്തില്ലെന്നും പരാതിയുയര്‍ന്നിരുന്നു.
