സി.പി.എം ജില്ലാ സമ്മേളന വിവാദം; കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു; പകരം ചുമതല എ.ഡി.എമ്മിന്

  • Post category:local news / news
  • Reading time:1 min read
You are currently viewing സി.പി.എം ജില്ലാ സമ്മേളന വിവാദം; കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു; പകരം ചുമതല എ.ഡി.എമ്മിന്

കാസർകോട്: ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് 22 ആം തിയതിയായ നാളെ മുതൽ ഫെബ്രുവരി ഒന്നുവരെ അവധിയിൽ പ്രവേശിക്കുന്നു.വ്യക്തിപരമായ കാരണങ്ങളാലെന്നാണ് കലക്ടർ നൽകിയ വിശദീകരണം. എ.ഡി.എമ്മിനാണ് പകരം ചുമതലനൽകിയിരിക്കുന്നത്.

ജില്ലയിൽ പൊതുപരിപാടികള്‍ വിലക്കി വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആദ്യം കലക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെ ഉത്തരവ് പിന്‍വലിച്ചു. ഇത് സി.പി.എം ജില്ലാ സമ്മേളനത്തിന് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കലക്ടറുടെ ആദ്യ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അമ്പത് പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ വിലക്കി ഇടക്കാല ഉത്തരവിറക്കി. ഇതോടുകൂടി സി.പി.എം നേതൃത്വം ജില്ലാ സമ്മേളനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. കലക്ടർ സ്വയം ഉത്തരവ് പിൻവലിച്ചത് സി.പി.എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയര്‍ന്നിരുന്നു.

0Shares