
ലോകപ്രശസ്ത ശീതളപാനീയമായ കൊക്ക-കോളയ്ക്ക് ആരാധകരേറെയാണ്. എന്നാൽ ഇപ്പോൾ ശീതളപാനീയ നിർമ്മാതാക്കളായ കൊക്ക-കോള സ്മാർട്‌ഫോൺ വിപണിയിലേക്ക് തങ്ങളുടെ ആദ്യ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്.
കൊക്ക-കോള പുറത്തിറക്കാൻ സാധ്യതയുള്ള സ്മാർട്‌ഫോണിൻ്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ഫോണുകളായിരിക്കും വിപണിയിലെത്തുക. ഈ വർഷം വിപണിയിലെത്തിയ റിയൽമി 10 സ്മാർട്‌ഫോണുകളുടെ അതേ ഫീച്ചറുകളായിരിക്കും കൊക്ക-കോളയുടെ ഫോണിനുമുണ്ടാകുക എന്നാണ് പുറത്തുവരുന്ന സൂചനകൾ.

എന്നാൽ, ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഇരുകമ്പനികളും അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം പകുതിയോടെ കൊക്ക-കോള തങ്ങളുടെ പുതിയ സ്മാർട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് സാധ്യത.
