സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകൾ; ആരോപണവുമായി കെ. സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകൾ; ആരോപണവുമായി കെ. സുരേന്ദ്രന്‍

സ്വപ്നാ സുരേഷിന്‍റെ പേരിലുള്ള ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എങ്ങനെയാണ് ജയിലില്‍ നിന്ന് സ്വപ്നയ്ക്ക് ശബ്ദ സന്ദേശം ഇറക്കാനായതെന്ന് ജയില്‍ ഡി.ജി.പി വ്യക്തമാക്കണമെന്നും ഒളിവില്‍ കഴിയുമ്പോഴും സ്വപ്നയുടെ ശബ്ദരേഖ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ശബ്ദ സന്ദേശത്തില്‍ മുഖ്യമന്ത്രിയെ സ്വപ്ന ന്യായീകരിക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തന്നെ പ്രതിയാക്കിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ജയിലില്‍ നിന്നും എഡിറ്റ് ചെയ്യാത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടുമോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

0Shares