ഒ​ൻ​പ​ത് ദി​വ​സം യു​.എ​.ഇ​യി​ൽ ത​ങ്ങു​ന്ന​ത് എ​ന്തിന്​: മുഖ്യമന്ത്രി ഉടൻ തിരിച്ചെത്തണം: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ഒ​ൻ​പ​ത് ദി​വ​സം യു​.എ​.ഇ​യി​ൽ ത​ങ്ങു​ന്ന​ത് എ​ന്തിന്​: മുഖ്യമന്ത്രി ഉടൻ തിരിച്ചെത്തണം: രമേശ് ചെന്നിത്തല

മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തണമെന്ന ആവശ്യവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​.എ​ൽ​.എ . തിരിച്ചെത്തിയശേഷം മുഖ്യമന്ത്രി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു. അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം ഒ​ൻ​പ​ത് ദി​വ​സം യു​.എ​.ഇ​യി​ൽ ത​ങ്ങു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ദു​ബാ​യി​യി​ൽ എ​ത്തി​യ​ത്. ഒ​രാ​ഴ്ച​യോ​ളം യു.​എ​.ഇ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തു​ക​യു​ള്ളൂ. ദു​ബാ​യി എ​ക്സ്പോ​യി​ലെ കേ​ര​ള പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.

അ​ബു​ദാ​ബി, ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഫെബ്രുവരി ഏ​ഴി​നു തി​രു​വ​ന​ന്ത​പു​ര​ത്തു മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

0Shares