
കാസർകോട്: ചരിത്രത്തിലാദ്യമായി ദേശദ്രോഹ കുറ്റത്തിന്സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും ആത്മാഭിമാനം ഉണ്ടെങ്കിൽ നാട്ടിൽ കലാപം ഉണ്ടാക്കാതെ രാജിവെച്ചൊഴിയണമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എആവശ്യപ്പെട്ടു.
ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും, പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിനടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവണ്മെന്റ് കോളേജ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. ചെയർമാൻ സി. ടി അഹമ്മദ് അലി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.

ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല,എ.കെ.എം അഷറഫ് എം.എൽ.എ, ജെറ്റോ ജോസഫ്,ഹക്കീം കുന്നിൽ,എ അബ്ദുൽ റഹ്മാൻ, ഹരീഷ് ബി നമ്പ്യാർ,കെനീലകണ്ഠൻ,എം.സി ഖമറുദ്ദീൻ, പി.എ അഷ്റഫ് അലി, കലട്ര മാഹിൻ ഹാജി,അന്റെസ് ജോസഫ്, ഉമേഷൻ, വി.കെ.പി ഹമീദ് അലി, എം.ബി.യൂസുഫ്, കെ.മുഹമ്മദ് കുഞ്ഞി, മൂസ ബി ചെർക്കള, വിനോദ് കുമാർ പള്ളയിൽ വീട്,ടി.എ.മൂസ, മഞ്ചുനാഥ ആൾവ, കരുൺതാപ്പ, കല്ലട്ര അബ്ദുൽ ഖാദർവി.ആർ.വിദ്യാസാഗർ ,പി.വി.സുരേഷ്,ശ്രീധരൻ മാസ്റ്റർ,അഡ്വ.എം.ടി.പി.കരീം, കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
