സ്വർണ്ണ കടത്ത് കേസ്: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing സ്വർണ്ണ കടത്ത് കേസ്:  ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെച്ച് അന്വേഷണം നേരിടണമെന്ന് എം.പി പി.കെ കുഞ്ഞാലിക്കുട്ടി. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ ശിവശങ്കറിനെതിരെ നടപടിയെടുക്കാന്‍ തയ്യാറല്ല. ഇത് ദുരൂഹമാണെന്നും കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണക്കടത്തിന് സൗകര്യം ലഭിച്ചത് ഉന്നതബന്ധങ്ങളിലൂടെയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൂടിപ്പോയ സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ കുടുങ്ങി ദുര്‍ബലമായി പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

0Shares