തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; പ്രതിദിന വാര്‍ത്താസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; പ്രതിദിന വാര്‍ത്താസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

പ്രതിദിന വാര്‍ത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താൽക്കാലികമായി ഒഴിവാക്കിയത്.

സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്താസമ്മേളനം പുനരാംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. വാര്‍ത്താസമ്മേളനങ്ങളോട് താൽപര്യമില്ലെന്ന് പഴി കേട്ടിട്ടുള്ള പിണറായി വിജയന്‍ ലോക്ഡൗണ്‍ കാലത്തും കോവിഡ് രോഗബാധ രൂക്ഷമായപ്പോഴും ജനങ്ങളോട് നേരിട്ട് സംവദിക്കാനാണ് പ്രതിദിന വാര്‍ത്താസമ്മേളനം വിളിച്ചുടങ്ങിയത്. ഓണക്കാലത്ത് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപരിപാടി പ്രഖ്യാപിച്ചും ഇതേ വാര്‍ത്താസമ്മേളനങ്ങളിലൂടെയായിരുന്നു. പിന്നീട് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ പറയുന്നതായി വാര്‍ത്താസമ്മേളനത്തിന്‍റെ മുഖ്യലക്ഷ്യം.

കോവിഡ് കണക്കുകള്‍ ആദ്യമൊക്കെ വിശദമായി പറഞ്ഞിരുന്ന മുഖ്യമന്ത്രി പിന്നീട് കോവിഡ് കണക്കുകള്‍ ചുരുക്കുകയും രാഷ്ട്രീയ മറുപടികള്‍ കൂട്ടുകയും ചെയ്തു. എന്നാല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഓദ്യോഗിക വസതിയിലോ വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകില്ല.ഇതോടെയാണ് വാര്‍ത്താസമ്മളനം താൽക്കാലികമായി നിര്‍ത്തുന്നത്.

0Shares