Trending News


സംസ്ഥാന ശുചിത്വമിഷന്‍ ‘വൃത്തി 2025’ എന്ന പേരില്‍ നടത്തുന്ന ക്ലീന്‍ കേരള കോണ്‍ക്ലേവിൻ്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം. മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കര്‍മസേനയുടെ പങ്ക്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനഃചംക്രമണം നടത്തുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, (പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഏകോപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക), ജല സ്രോതസ്സുകളില്‍ മാലിന്യം തള്ളുന്നതും ഒഴുക്കി വിടുന്നതും പോലുള്ള പ്രശ്നങ്ങള്‍, പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിൻ്റെയും തള്ളുന്നതിൻ്റെയും ദൂഷ്യവശങ്ങള്‍, ഹരിതചട്ടവും സുസ്ഥിര മാലിന്യ സംസ്‌കരണ രീതികളും, മാലിന്യനിര്‍മാര്‍ജനം നിയമങ്ങളും നടപടികളും തുടങ്ങിയ വിഷയങ്ങളില്‍ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി സമര്‍പ്പിക്കാം.
Also Read

Sorry, there was a YouTube error.