ക്ലീന്‍ കാഞ്ഞങ്ങാട്; നഗരത്തിന് ഇനി സമ്പൂര്‍ണ്ണ ശുചിത്വ മുഖം; പ്രഖ്യാപനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:local news
  • Reading time:1 min read
You are currently viewing ക്ലീന്‍ കാഞ്ഞങ്ങാട്;  നഗരത്തിന് ഇനി സമ്പൂര്‍ണ്ണ ശുചിത്വ മുഖം; പ്രഖ്യാപനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് നഗരസഭ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലക്ക്. ശുചിത നഗരസഭ പ്രഖ്യാപനം സ്വാതന്ത്രദിനത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കിയ പന്ത്രണ്ടോളം ഘടകങ്ങള്‍ പരിശോധിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയിക്കുന്നത്.

നഗരസഭയില്‍ അജൈവ മാലിന്യശേഖരണത്തിനായി മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിച്ചും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും മാലിന്യങ്ങള്‍ ഉറവിട സ്രോതസ്സില്‍ തന്നെ വേര്‍തിരിച്ചും നഗരസഭയിലെ 21000 ത്തോളം വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചും പൊതുവിടങ്ങളില്‍ നിന്നും പൊതു ഓഫിസുകളില്‍ നിന്നും മാലിന്യങ്ങള്‍ ഒഴിവാക്കിയും വിവിധ കേന്ദ്രങ്ങളില്‍ പൊതു ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ചും പൊതുപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചും പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കിയുമാണ് നഗരസഭ ശുചിത്വ പദവി നേടിയത്.

കാഞ്ഞങ്ങാട് നഗരസഭയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ എം.പി.ജാഫര്‍, നഗരസഭ സെക്രട്ടറി എം.കെ.ഗിരിഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares