
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി.രണ്ടുപേർക്ക് പരിക്കേറ്റു.ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ളോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്.കാപ്പ കേസ് പ്രതികളായ തൃശൂർ മണക്കുളങ്ങര ഷഫീഖ് അങ്കമാലി, പാടിയാട്ടിൽ സിജോ എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.

മുടിവെട്ടുന്നതിലെ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റവർ ജയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവർക്കുമെതിരെ ജയിലിൽ അടിപിടി ഉണ്ടാക്കിയതിന് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടുത്തിടെ നടത്തിയ പരിശോധനയിൽ കണ്ണൂർ ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. അടുക്കളയിലേക്കുള്ള പച്ചക്കറികൾ എന്ന വ്യജേനയാണ് കഞ്ചാവ് എത്തിച്ചത്.
