
കാസര്‍കോട്: കോവിഡ് കാരണം വിദ്യാർത്ഥികളുടെ പഠനം ഓൺലൈനിലേക്ക് മാറിയതോടെ ദുരിതത്തിലായ നിർധനരായ കുട്ടികൾക്ക് കൈത്താങ്ങായി കാസർകോട്ടെ പ്രമുഖ ജ്വല്ലറി ഗ്രുപ്പായ സിറ്റി ഗോൾഡ്. മൊബൈൽ പോലും ഇല്ലാതെ പഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട 2 കുട്ടികളെ കണ്ടെത്തിയാണ് സ്മാർട്ട് ഫോണുകൾ കൈമാറിയത്. ജി.എച്ച്.എസ് സൂരംബയലിലെ ഒരു വിദ്യാർത്ഥിക്കും ജി.എച്ച്.എസ്.എസ് കാസർകോട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കും സ്മാർട്ട് ഫോണുകൾ കൈമാറി.

ജി.എച്ച്.എസ് സൂരംബയളിലെ അധ്യാപകൻ അബൂബക്കർ ബെള്ളിപ്പാടി സിറ്റി ഗോൾഡ് ഡയറക്ടർ സി.എ നൗഷാദിൽ നിന്നും മൊബൈൽ ഏറ്റുവാങ്ങി. ജി.എച്ച്.എസ്.എസ് കാസർകോട് വിദ്യാർത്ഥിനി ആയിഷത്ത് മുസമ്മിലക്ക് സിറ്റി ഗോൾഡ് ബ്രാഞ്ച് മാനേജർ തംജീദ് കെ.എ മൊബൈൽ കൈമാറി. ജീവകാരുണ്യ മേഖലകളിലടക്കം സജീവ സാന്നിധ്യമാണ് സിറ്റി ഗോൾഡ്.

