
കാസറഗോഡ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സിറ്റി ഗോൾഡ് ഗ്രൂപ്പ് കഴിഞ്ഞ 22 വർഷമായി സംഘടിപ്പിച്ചു വരുന്ന ഏകദിന ഹജ്ജ്- ഉംറ പഠന ക്ലാസ് ഈ വർഷവും കാസറഗോഡ് നടന്നു. കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കെ.എ. അബ്ദുൽ കരീമിൻ്റെ അധ്യക്ഷതയിൽ നടന്ന ക്ലാസിന് പ്രമുഖ പണ്ഡിതൻ അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വം നൽകി. മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്കെ, സിറ്റി ഗോൾഡ് ഡയറക്ടർമാരായ മുഹമ്മദ് ദിൽഷാദ്, നൗഷാദ് ചുരി, എ.ജി.എം മുഹമ്മദ് അജ്മൽ, കെ.എ അസൈനാർ, ഇക്ബാൽ ചെമനാട്, ജലീൽ കോയ, അമാനുള്ള മൗലവി തുടങ്ങിയവർ സംബന്ധിച്ചു. ഹജ്ജ്- ഉംറ സമയങ്ങളിൽ ഹജ്ജാജുമാർ പാലിക്കേണ്ട പ്രധാന 10 കാര്യങ്ങൾ ക്ലാസ്സിൽ ഓർമ്മപ്പെടുത്തി. നിറഞ്ഞ സദസ്സ് പരിപാടിക്ക് മാറ്റ് കൂട്ടി. സ്ത്രീകളടക്കമുള്ള വലിയ ജനപങ്കാളിത്തമായിരുന്നു ക്ലാസ്സ് ശ്രവിക്കാനായി എത്തിയത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് ഉച്ചവരെ നീണ്ടുനിന്നു.

