കാസർകോട് ജനറൽ ആശുപത്രിയിലെ കോറോണ ബാധിതർക്ക് ഫ്രൂട്ട്സ് എത്തിച്ചുനൽകി സിറ്റി ഗോൾഡ്

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസർകോട് ജനറൽ ആശുപത്രിയിലെ കോറോണ ബാധിതർക്ക് ഫ്രൂട്ട്സ് എത്തിച്ചുനൽകി സിറ്റി ഗോൾഡ്

കാസർകോട്: ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോറോണ ബാധിതർക്ക് ഫ്രൂട്ട്സ് എത്തിച്ചുനൽകി പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ സിറ്റി ഗോൾഡ് ഗ്രൂപ്പ്. ഐസൊലേഷനിൽ കഴിയുന്ന മുഴുവൻ രോഗികൾക്കുമുള്ള ഫ്രൂട്ട്സ് സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കരീം കോളിയാടിന്‍റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മാനേജിംഗ് ഡയറക്ടർമാരായ ഇർഷാദ് കോളിയാട്, ദിൽഷാദ് കോളിയാട്, ബ്രാഞ്ച് മാനേജർ തംജീദ് എന്നിവർ ചേർന്നാണ് ഫ്രൂട്ട്സ് ആശുപത്രി അധികൃതർക്ക് കൈമാറിയത്. ഇനിയും ആവശ്യം വന്നാൽ നൽകാൻ തയ്യാറാണെന്ന് സിറ്റി ഗോൾഡ് ഗ്രൂപ്പ് അറിയിച്ചു.

0Shares